ബിഹാറില്‍ പണം മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

Attack

പാറ്റ്‌ന : ബിഹാറില്‍ പണം മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. ബിഹാറിലെ സിതാമാര്‍ഹി ജില്ലയിലായിരുന്നു സംഭവം. രാമനഗ്രയില്‍ രൂപേഷ് ഝാ (24) എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

രൂപേഷ് പണം തട്ടിപ്പറിച്ചെന്ന് ആരോപിച്ച് പിക്ക് അപ് വാന്‍ ഡ്രൈവറും രൂപേഷും തമ്മില്‍ വാക്കേറ്റം നടന്നു. ബഹളംകേട്ട് എത്തിയ നാട്ടുകാര്‍ രൂപേഷിനെ മര്‍ദിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ രൂപേഷിനെ സദാര്‍ ആശുപത്രിയിലും പിന്നീട് പാറ്റന മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് പൊലീസ് കേസെടുത്തു.

Top