പശുക്കളിൽ പടർന്നു പിടിക്കുന്ന വൈറസ് : ആശങ്കയോടെ കർഷകർ

യനാട് ; വയനാട്ടിൽ പശുക്കളെ ബാധിക്കുന്ന വൈറസ് പടർന്നു പിടിച്ചത്തോടെ ആശങ്കയിലായി കർഷകർ. ലംമ്പീസ് സ്കിൻ ഡിസീസ് എന്ന രോഗം മൂലം നിരവധി ആരോഗ്യ പ്രശ്നങ്ങൾ ആണ് പശുക്കൾക്ക് ഉണ്ടാകുന്നത്. രണ്ടാഴ്ച മുന്നെയാണ് ഈ രോഗ ലക്ഷണങ്ങൾ പശുക്കളിൽ കണ്ട്‌ തുടങ്ങിയത്. ശരീരം തടിക്കുക, കാലിൽ നീര്, തുടർന്ന് ദേഹത്ത് ആകെ വൃണങ്ങൾ വരിക എന്നിവയെല്ലമാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇതിനുള്ള വാക്സിനും വലിയ ക്ഷമമാണ് നേരിടുന്നത്. ജന്തു രോഗ നിയന്ത്രണ പദ്ധതി അനുസരിച്ച് 3000 ഡോസ് വാക്സിനുകൾ എത്തിച്ചിട്ടുണ്ടെന്നാണ് മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചത്. രോഗ ബാധയെ തുടർന്ന് പാലുല്പാദനം വലിയ രീതിയിൽ കുറഞ്ഞിരിക്കുകയാണിപ്പോൾ.

Top