പരോളില്‍ പുറത്തിറങ്ങിയ പ്രതി യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും പീഡിപ്പിച്ചു; അറസ്റ്റില്‍

മുംബൈ : മഹാരാഷ്ട്രയില്‍ പരോളില്‍ പുറത്തിറങ്ങിയ കൊലപാതകക്കേസ് പ്രതി യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയതു. ജരിപത്ക സ്വദേശി ഭരത് ഗോസ്വാമി (33) ആണ് അറസ്റ്റിലായത്. 2014ല്‍ ഒരു കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍ ദിവസങ്ങള്‍ക്ക് മുമ്പ് പരോളില്‍ പുറത്തിറങ്ങിയിരുന്നു.

ജനുവരി 25 ന് ഗോസ്വാമി തനിക്ക് പരിചയമുള്ള 43 കാരിയുടെ വീട്ടിലെത്തി, യുവതിയെയും 14 വയസുള്ള മകളെയും പീഡിപ്പിക്കുകയായിരുന്നു.
പീഡന വിവരം പുറത്ത് പറഞ്ഞാല്‍ മകളെ കൊലപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ പൊലീസ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തു.

Top