വീരാരാധനയില്‍ പെട്ടു കിടക്കുന്ന മണ്ടന്‍ സമൂഹമാണ് നമ്മുടേത്; എഴുത്തുകാരന്‍ സക്കറിയ

കോഴിക്കോട് : വീരാരാധനയില്‍ പെട്ടു കിടക്കുന്ന മണ്ടന്‍ സമൂഹമാണ് നമ്മുടേതെന്ന് എഴുത്തുകാരന്‍ സക്കറിയ. വീരാരാധനയിലൂടെയും വ്യക്തിപൂജയിലൂടെയുമാണ് ഹിറ്റ്‌ലര്‍മാര്‍ ഉണ്ടായതെന്നും എംടി പറഞ്ഞതിനെ വ്യാഖാനിക്കാനില്ലെന്നും സക്കറിയ പറഞ്ഞു. എന്നാല്‍ ഇത് ഗൗരവതരമായ കാര്യമാണിതെന്നും രാഷ്ട്രീയ ചര്‍ച്ചക്ക് താനില്ലെന്നും സക്കറിയ വ്യക്തമാക്കി.

‘വ്യക്തിപൂജയും അമിതാധികാര പ്രയോഗവുമെല്ലാം ലോകപ്രശസ്തമായ അധികാര പ്രശ്‌നങ്ങളാണ്. അതിനെക്കുറിച്ച് എംടി പറഞ്ഞത് ഏറ്റവും നന്നായി എന്നാണ് എന്റെ വിശ്വാസം. അത് കേരളത്തില്‍ മാത്രമൊന്നുമല്ല. കഴിഞ്ഞ ഇരുപത് ഇരുപത്തഞ്ച് കൊല്ലമായി ലോകമൊട്ടാകെയും അതിനും മുമ്പ് സ്റ്റാലിനും ഹിറ്റ്‌ലറും തൊട്ട് നടന്നിട്ടുള്ള കാര്യമാണിത്. കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഏതൊരു പൗരനും ആരെയും എന്തിനെയും വിമര്‍ശിക്കാനുള്ള അധികാരമുണ്ട്. അതിവിടെയുള്ള ആരും ചെയ്യുന്നില്ല. അവര്‍ പാര്‍ട്ടികളെക്കുറിച്ചുള്ള വീരാരാധനകളും മാധ്യമങ്ങളെക്കുറിച്ചുള്ള വീരാരാധനകളും ജാതി, മതം എന്നിവയെക്കുറിച്ചുള്ള വീരാരാധനകളിലും പെട്ടുകിടക്കുന്ന മണ്ടന്‍ സമൂഹമാണ് നമ്മളുടേത്. അതിന്റെ മാത്രം പ്രശ്‌നമാണ്.’ സക്കറിയ കൂട്ടിച്ചേര്‍ത്തു.

Top