ഉര്‍ജിത് പട്ടേല്‍ നവംബര്‍ 19ന് രാജിവെയ്ക്കാന്‍ സാധ്യതയെന്ന്

urjith-patel

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ നവംബര്‍ 19ന് രാജിവയക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. അടുത്ത ബോര്‍ഡ് മീറ്റിംഗിനുശേഷമായിരിക്കും അദ്ദേഹം രാജിസമര്‍പ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ പ്രതിഛായ മോശമാകാതിരിക്കാനാണ് രാജിയെന്നും റിപ്പോര്‍ട്ടുണ്ട്.

ദീര്‍ഘനാളായി കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മില്‍ ചേര്‍ച്ചയില്ലായിരുന്നു. റിസര്‍വ് ബാങ്കിന്റെ സ്വാതന്ത്ര്യത്തിലും സ്വയംഭരണത്തിലും കൈകടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായി ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ വി. ആചാര്യ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.

Top