തിരുവനന്തപുരം : കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കാനുള്ള സാധ്യതയുണ്ടെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഒരു സീറ്റ് മുതല്‍ മൂന്ന് സീറ്റില്‍ വരെ ബിജെപിക്ക് വിജയ സാധ്യതയുണ്ടെന്നാണ് വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്.
ന്യൂസ് നേഷന്‍ നടത്തിയ സര്‍വെയില്‍ കേരളത്തില്‍ എന്‍ഡിഎ 1 മുതല്‍ 3 വരെ സീറ്റ് നേടുമെന്നാണ് പ്രവചിക്കുന്നത്. യുഡിഎഫ് 11 മുതല്‍ 13 വരെ സീറ്റ് കിട്ടുമെന്ന പ്രവചിക്കുന്ന സര്‍വെ എല്‍ഡിഎഫ് നേടുമെന്ന് കണക്ക് കൂട്ടുന്നത് 5 മുതല്‍ 7 സീറ്റ് വരെയാണ്.
ടൈംസ് നൗ സര്‍വെ പ്രകാരം കേരളത്തില്‍ യുഡിഎഫിന് 15 സീറ്റും എല്‍ഡിഎഫിന് 4 സീറ്റും ബിജെപിക്ക് 1സീറ്റുമാണ് ലഭിക്കാനിടയുള്ളത്. ബിജെപി കേരളത്തില്‍ ഒരു സീറ്റ് നേടുമെന്ന് ഇന്ത്യാടുഡെ പറയുന്നു. ന്യൂസ് എക്സ് നേതാ സര്‍വെയും കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് പ്രവചിക്കുന്നത്. ഒരു സീറ്റില്‍ ബിജെപി വിജയിക്കാനിടയുണ്ടെന്നാണ് ന്യൂസ് എക്സ് നേതാ സര്‍വെ ഫലം
വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് ജയിക്കുമെന്ന് സര്‍വേ ഫലം പറയുന്നു. മാതൃഭൂമി ന്യൂസും ജിയോ വൈഡ് ഇന്ത്യയും ചേര്‍ന്ന് നടത്തിയ സര്‍വേ ഫലത്തിലാണ് പ്രവചനം. വയനാട്ടില്‍ 51 ശതമാനം വോട്ട് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേടുമെന്നാണ് ഈ സര്‍വേ ഫലം പ്രവചിക്കുന്നത്.