ഞങ്ങളുടെ കാർട്ടൂൺ പ്രസിഡന്റ് ; ഡൊണാൾഡ് ട്രംപ് ആനിമേറ്റഡ് പരമ്പരകളുടെ ആദ്യ ട്രെയിലർ

donald tramp President

മേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസിഡന്റ് പദവി ചിത്രീകരിക്കുന്ന ആനിമേറ്റഡ് പരമ്പര ‘ഞങ്ങളുടെ കാർട്ടൂൺ പ്രസിഡന്റെ’ (Our Cartoon President) ആദ്യ ട്രെയിലർ പുറത്തെത്തി. ടെലിവിഷൻ ക്രിട്ടിക്സ് അസോസിയേഷൻ സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് ട്രെയിലർ അവതരിപ്പിച്ചത്. തുടർന്ന് ഓൺലൈൻ വഴി പുറത്തിറക്കി.

സ്റ്റീഫൻ കോൾബർട്ടാണ് ഈ ആനിമേറ്റഡ് പരമ്പരയുടെ ട്രെയിലർ ഒരുക്കിയത്. 2 മിനിറ്റ് ട്രെയിലറിൽ ട്രംപിന്റെ പുത്രന്മാർ , ഭാര്യ , വൈറ്റ് ഹൗസ് പ്രതിനിധികൾ തുടങ്ങിയവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 11ന് ടെലിവിഷൻ നെറ്റ് വർക്കിൽ 10 എപ്പിസോഡ് പരമ്പരകൾ അരങ്ങേറും.

Top