നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുകയറി; ഒമ്പതു വയസ്സുകാരി മരിച്ചു

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഒമ്പതു വയസ്സുകാരി മരിച്ചു. പട്ടാമ്പി പള്ളിപ്പുറം സ്വദേശി ശ്യാമിന്റെ മകൾ പ്രജോദികയാണ് മരിച്ചത്. ഒറ്റപ്പാലം പത്തൊമ്പതാം മൈലിലാണ് സംഭവം.

അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. കോയമ്പത്തൂരിൽ നിന്ന് പട്ടാമ്പി പള്ളിപ്പുറം ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവർ. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ശബ്ദം കേട്ട് എത്തിയ നാട്ടുകാർ കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഏഴുപേരിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

Top