ഒറ്റപ്പാലത്ത് 9 വയസ്സുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഒറ്റപ്പാലം: ഒറ്റപ്പാലം വരോടിൽ 9 വയസ് പ്രായമുള്ള പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഷാൾ കഴുത്തിൽ കെട്ടിയ നിലയിൽ ആണ് പെൺകുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ അമ്മ പുറത്തു പോയിരുന്ന സമയത്താണ് സംഭവം നടന്നത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top