ഒറ്റക്കൊമ്പൻ തുടങ്ങുന്നു

സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നു. നവാഗതനായ മാത്യൂസ് തോമസ് സിനിമ സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപിയും ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടവുമാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.

ഒപ്പം പങ്കുവച്ചിരിക്കുന്ന ചിത്രത്തില്‍ കഥാപാത്രത്തിന്‍റെ ഗെറ്റപ്പിലാണ് സുരേഷ് ഗോപി. വിവാദങ്ങളെ മറികടന്നാണ് സുരേഷ് ഗോപിയുടെ 250 ആം ചിത്രമായ ഒറ്റക്കൊമ്പന്‍ ടൈറ്റില്‍ പ്രഖ്യാപനത്തിലേക്ക് എത്തിയത്. ഒക്ടോബര്‍ 26നാണ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിക്കപ്പെട്ടത്.

പ്രധാന ഷെഡ്യൂള്‍ ഇനിയും ആരംഭിച്ചിട്ടില്ലെങ്കിലും ചിത്രത്തിനുവേണ്ടി ഒരു പെരുന്നാള്‍ രംഗം ഒരു വര്‍ഷം മുന്‍പ് ചിത്രീകരിച്ചിരുന്നു. കഴിഞ്ഞ ഡിസംബര്‍ എട്ടിനായിരുന്നു അത്. പാലാ ജൂബിലി പെരുന്നാളിന്‍റെ ദൃശ്യങ്ങളാണ് അന്ന് ചിത്രീകരിച്ചത്. ഷിബിന്‍ ഫ്രാന്‍സിസ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഷാജി കുമാര്‍ ആണ്. സംഗീത സംവിധാനം ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍.

Top