ജോജു ജോര്‍ജിന്റെ ‘ഒറ്റയ്‌ക്കൊരു കാമുകന്‍’ ട്രെയിലര്‍ പുറത്തുവിട്ടു

ജോജു ജോര്‍ജ് നായകവേഷത്തിലെത്തുന്ന ചിത്രം ഒറ്റയ്ക്കൊരു കാമുകനിലെ ട്രെയിലര്‍ പുറത്തിറങ്ങി. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. വിദ്യാര്‍ഥികളുടെ വേഷത്തില്‍ ലിജോയും ഷാലുവും ഡെയിന്‍ ഡേവിസുമെത്തുന്നു. നവാഗതരായ അജിന്‍ലാലും ജയന്‍ വന്നേരിയുമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിരാമിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

ഷൈന്‍ ടോം ചാക്കോ, ലിജിമോള്‍ ജോസ്, കലാഭവന്‍ ഷാജോണ്‍, അരുന്തതി നായര്‍, വിജയരാഘവന്‍, ഭരത് മാനുവല്‍, ഡെയിന്‍ ഡേവിസ്, നിമ്മി മാനുവല്‍, ഷെഹീന്‍ സിദ്ദിഖ്, ഷാലു റഹീം എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

എസ്‌കെ സുധീഷും, ശ്രീകുമാര്‍ എസുമാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഡാസ്ലിങ് മൂവി ലാന്‍ഡ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ പ്രിന്‍സ് ഗ്ലാരിയന്‍സ്, സാജന്‍ യെശോദരന്‍, അനൂപ് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇറോസ് ഇന്റര്‍നാഷണലാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. സംഗീതം വിഷ്ണു മോഹന്‍ സിത്താര, ക്യാമറ സഞ്ജയ് ഹാരിസ്.

Top