ജോജു ജോര്‍ജ് നായകനായെത്തുന്ന ‘ ഒറ്റയ്‌ക്കൊരു കാമുകന്‍’ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ജോജു ജോര്‍ജ് നായകവേഷത്തിലെത്തുന്ന ചിത്രം ഒറ്റയ്‌ക്കൊരു കാമുകന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നവാഗതരായ അജിന്‍ലാലും ജയന്‍ വന്നേരിയുമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിരാമിയാണ് നായിക. ഷൈന്‍ ടോം ചാക്കോ, ലിജിമോള്‍ ജോസ്, കലാഭവന്‍ ഷാജോണ്‍, അരുന്തതി നായര്‍, വിജയരാഘവന്‍, ഭരത് മാനുവല്‍, ഡെയിന്‍ ഡേവിസ്, നിമ്മി മാനുവല്‍, ഷെഹീന്‍ സിദ്ദിഖ്, ഷാലു റഹീം എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

എസ്‌കെ സുധീഷും ശ്രീകുമാര്‍ എസുമാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്‌നറായിരിക്കും. സഞ്ജയ് ഹാരിസ് ക്യാമറയും സനല്‍ രാജ് എഡിറ്റിങും നിര്‍വഹിക്കുന്നു. വിഷ്ണു മോഹന്‍ സിത്താരയാണ് സംഗീതം. ഡാസ്ലിങ് മൂവി ലാന്‍ഡ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ പ്രിന്‍സ് ഗ്ലാരിയന്‍സ്, സാജന്‍ യെശോദരന്‍, അനൂപ് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇറോസ് ഇന്റര്‍നാഷണലാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

Top