ടിവിയെക്കാൾ കാഴ്ചക്കാർ ഒടിടി പ്ലാറ്റ്‌ഫോമിന്

യു.എസിൽ കേബിൾ ടി.വി ഉപയോഗിക്കുന്നവരേക്കാൾ മുന്നിൽ ഒടിടി സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾ. ആഗോള മാർക്കറ്റിങ് ഗവേഷണ സ്ഥാപനമായ നീൽസൺ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യകത്മാക്കിയിരിക്കുന്നത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ റിലീസുകളാണ് ഒടിടിയിലൂടെ പുറത്തിറങ്ങാൻ ഇരിക്കുന്നത്. യു.എസിൽ ആകെ ടെലിവിഷൻ ഉപഭോഗത്തിൽ 34.8 ശതമാനം സ്ട്രീമിങ് ആണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കേബിൾ 34.4 ശതമാനവും ബ്രോഡ്കാസ്റ്റ് ടിവി 21.6 ശതമാനവുമാണ്. ഇത് ആദ്യമായാണ് ഒറ്റിറ്റി കേബിൾ ടിവിയെ മറികടക്കുന്നത്.

ആളുകളുടെ ടി.വി. ഉപഭോഗ രീതികൾ മാറിവരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ ട്രെൻഡിന് സമാനമായ മാറ്റങ്ങൾ ആഗോളതലത്തിലും സംഭവിക്കുമെന്നാണ് വിലയിരുത്തൽ. ഓരോ വർഷവും കേബിൾ ബ്രോഡ്കാസ്റ്റ് ഉപഭോക്താക്കളുടെ എണ്ണം കുറയുകയും ഒ.ടി.ടി. ഉപഭോക്താക്കളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് സംഭവിക്കുകയൂം ചെയ്യുന്നുണ്ട്. ആഴ്ചയിൽ 19,100 കോടി മിനിറ്റ് നേരം ആളുകൾ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിൽ ചെലവഴിക്കുന്നുണ്ട്.

Top