ദുൽഖർ സല്‍മാൻ ചിത്രം ‘കിങ് ഓഫ് കൊത്ത’യുടെ ഒ.ടി.ടി. സ്ട്രീമിങ് തീയതി പ്രഖ്യാപിച്ചു

ദുൽഖർ സല്‍മാൻ നായകനായെത്തിയ ആക്‌ഷൻ എന്റർടെയ്നർ ‘കിങ് ഓഫ് കൊത്ത’ സെപ്റ്റംബർ 29 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. ഓണം റിലീസായി തിയറ്ററുകളിലെത്തിയ ചിത്രം സംവിധാനം ചെയ്തത് അഭിലാഷ് ജോഷിയാണ്.

സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസുമാണ് നിർമാണം. ഛായാഗ്രഹണം നിമിഷ് രവി. ജേക്സ്‌ ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ.

കൊറിയോഗ്രാഫി: ഷെറീഫ്, വിഎഫ്എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക്: സോണി മ്യൂസിക്, പിആർഓ: പ്രതീഷ് ശേഖർ.

Top