‘ജവാന്റെ’ ഒടിടി അവകാശം നെറ്റ്ഫ്ലിക്സിന്

ഷാരൂഖ് ഖാന്‍ നായകനായ ‘ജവാന്‍’ പ്രഖ്യാപന സമയം മുതല്‍ വളരെയധികം ശ്രദ്ധ നേടിയിരുന്നു. അറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഒടിടി അവകാശം വിറ്റഴിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

ജവാന്റെ സംപ്രേഷണാവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം 120 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. തിയേറ്റര്‍ റിലീസിന് ശേഷം ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യും. ജവാന്‍ അടുത്ത വര്‍ഷം ജൂലൈയില്‍ സ്ക്രീനുകളില്‍ എത്തും.

ചിത്രത്തില്‍ ഷാരൂഖ് ഖാനൊപ്പം നായികയായി എത്തുന്നത് നയന്‍താരയാണ്. അറ്റ്ലിയുടെയും നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ‘ജവാന്‍’. റോ ഓഫീസറായി കിംഗ് ഖാന്‍ ചിത്രത്തില്‍ വേഷമിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഥാപാത്രത്തിന് ഒന്നിലധികം പ്രത്യക്ഷപ്പെടലുകള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Top