ജാക്ക് ആൻഡ് ജിൽ പ്രൈമിലെത്തി; കുറ്റവും ശിക്ഷയും ജൂൺ 24ന്

തിയറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ ജന ഗണ മന, സിബിഐ 5, കെജിഎഫ് 2 എന്നിങ്ങനെ ഒരുപിടി സിനിമകളാണ് ജൂണിൽ ഒടിടിയിലെത്തിയത്. ജോ ആൻഡ് ജോ, 21 ഗ്രാംസ് എന്നീ സിനിമകൾ ജൂൺ പത്ത് മുതൽ സ്ട്രീം ചെയ്ത് തുടങ്ങി. മഞ്ജു വാരിയരുടെ ജാക്ക് ആൻഡ് ജിൽ ആണ് ഏറ്റവും പുതിയ ഒടിടി റിലീസ്. നയൻതാരയുടെ സർവൈവൽ ത്രില്ലറായ ഒ2 എന്ന തമിഴ് ചിത്രം ജൂൺ 17ന് ഹോട്ട്സ്റ്റാറിലൂടെ നേരിട്ട് റിലീസ് ചെയ്തു.

ഏറെ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ഡിജോ ജോസ്-പൃഥ്വിരാജ് ചിത്രം ജന ഗണ മന ജൂൺ 2ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിരുന്നു. ജൂൺ 3 മുതൽ ആമസോൺ പ്രൈം വരിക്കാർക്ക് കെജിഎഫ് 2 ആസ്വദിക്കാം. മമ്മൂട്ടിയുടെ സിബിഐ 5 ജൂൺ 12ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ജനപ്രിയ ആമസോൺ- നെറ്റ്ഫ്ലിക്സ് സീരിസുകളുടെ പുതിയ സീസണുകളുടെ റിലീസും ഈ വാരത്തിൽ ഉണ്ട്.

ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ജൂൺ മാസം റിലീസ് ചെയ്യുന്ന ഷോകളും സിനിമകളും ഏതൊക്കെയെന്ന് അറിയാം.

 

Top