ഒടിടി റിലീസിന് മുമ്പേ ‘പൊന്‍മകള്‍ വന്താല്‍; വ്യാജപതിപ്പ് ഇറങ്ങി,അതും എച്ച്ഡി

ചെന്നൈ: ജ്യോതിക കേന്ദ്രകഥാപാത്രമായെത്തുന്ന പൊന്‍മകള്‍ വന്താല്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു. ആമസോണ്‍ പ്രൈമില്‍ ഒടിടി റിലീസ് ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് ഇറങ്ങിയത്.

തമിഴ്‌റോക്കേഴ്‌സ് വെബ്‌സൈറ്റിലാണ് പൊന്‍മകള്‍ വന്താലിന്റെ വ്യാജപതിപ്പ് വന്നത്. സിനിമയുടെ എച്ച്ഡി പതിപ്പ് തന്നെയാണ് തമിഴ്‌റോക്കേഴ്‌സിലെത്തിയത് എന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്.

രാത്രി 12 മണിയോടെയാണ് ‘പൊന്‍മകള്‍ വന്താല്‍’ റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ പിന്നീട് പുലര്‍ച്ചെയോടെ സിനിമ റിലീസ് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അര്‍ദ്ധരാത്രിയോടെ തന്നെ തമിഴ്‌റോക്കേഴ്‌സില്‍ സിനിമയുടെ വ്യാജ പതിപ്പ് ഇറങ്ങുകയായിരുന്നു.

ആദ്യമായി തമിഴില്‍ ഒടിടി വഴി റിലീസ് ചെയ്യപ്പെടുന്ന ചിത്രമാണ് ജ്യോതിക നായികയാകുന്ന പൊന്‍മകള്‍ വന്താല്‍. സൂര്യയുടെയും ജ്യോതികയുടെയും ഉടമസ്ഥതയിലുള്ള ടുഡി എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Top