മോട്ടോ ജി7 ഇന്ന് ഇന്ത്യന്‍ വിപണിയില്‍

ന്യൂഡല്‍ഹി:മോട്ടോറോളയുടെ പുതിയ മോഡല്‍ ഇന്ന് ഇന്ത്യന്‍ വിപണിയില്‍ എത്തും.മോട്ടോ ജി7 ആണ് പുതിയ മോഡല്‍. ഇന്ത്യന്‍ വിപണിയില്‍ 15,000 രൂപ മുതല്‍ 20,000 വരെയാണ് മോട്ടോ ജി 7ന്റെ വില. കറുപ്പ്, വെള്ള എന്നീ രണ്ടു നിറങ്ങളിലാണ് പുതിയ മോഡലല്‍ ഉപയോക്താക്കളുടെ കൈകളിലേയ്ക്ക് എത്തുന്നത്‌.

എച്ച്.ഡി പ്ലസ്‌ വാട്ടര്‍ഡ്രോപ്പ് നോച്ചോടു കൂടിയ ഫോണിന്റെ ഡിസ്പ്ലേ 6.24 ഇഞ്ചാണ്.പിന്നില്‍ 12 എം പിയും 5 എം പി ഡ്യുവല്‍ ക്യാമറയോടുകൂടിയ ഫോണിന്റെ മുന്‍ ക്യാമറ എട്ട് എം.പിയാണ്.

4ജിബി റാമും 64 ജിബി ഇന്റേണല്‍ മെമ്മറിയും ഉള്ള ഫോണില്‍ 512 ജിബി വരെയുള്ള മൈക്രോ എസ്.ഡി യും ഉപയോഗിക്കാം. ഒക്ടാ-കോര്‍ പ്രൊസസറും പുതിയ മോഡലില്‍ ഉണ്ട്. 3000 എം.എ.എച്ച് ബാറ്ററിയുള്ള ഫോണിന് ആന്‍ഡ്രോയിഡ് പൈ ആണ് ഒ.എസ്.

Top