കടവരാന്തയില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

കാസര്‍കോട്: കോട്ടിക്കുളത്ത് കടവരാന്തയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്നാണ് സംശയമെന്ന് പൊലീസ് പറഞ്ഞു.

മരിച്ചയാളുടെ മുഖത്തും തലയിലും മുറിവേറ്റിട്ടുണ്ട്. ഇയാളുടെ പേരും മറ്റുവിവരങ്ങളും അറിവായിട്ടില്ല. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Top