അന്യസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയെന്നത് തെറ്റായ പ്രചരണമാണെന്ന് മാവോയിസ്റ്റുകള്‍

maoist

വയനാട്: അന്യസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയെന്ന പ്രചരണം തെറ്റെന്ന് മാവോയിസ്റ്റുകള്‍.

തങ്ങള്‍ അന്യസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയിട്ടില്ലെന്നും അവരുടെ ജോലിയെക്കുറിച്ചും ജീവിത സാഹചര്യങ്ങളെക്കുറിച്ചും ചോദിച്ചറിയുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും പൊലീസ് തങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതാണെന്നും മാവോയിസ്റ്റുകള്‍ വ്യക്തമാക്കി.

അന്യസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കി കെട്ടിയിട്ടുവെന്ന തരത്തില്‍ വാര്‍ത്തകള്‍ എത്തിയിരുന്നു ഇതിനു പിന്നാലെയാണ് മാവോയിസ്റ്റുകള്‍ വിശദീകരണവുമായി രംഗത്തെത്തിയത്. മേപ്പാടിയിലെ എമറാള്‍ഡ് എസ്റ്റേറ്റില്‍ എത്തിയ മാവോയിസ്റ്റുകള്‍ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ തേയില തോട്ടത്തില്‍ ബന്ദിയാക്കിയെന്നായിരുന്നു വാര്‍ത്ത.

Top