മോഹന്‍ലാലിന്റെ ‘മാത്യു മാഞ്ഞൂരാനെ’ എതിര്‍ക്കാന്‍ മറുനാടന്‍ അഭിനേതാക്കൾ

മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ചിത്രമാണ് ‘വില്ലൻ’.

തമിഴ് താരം വിശാൽ ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിക്കുന്നുവെന്ന് നേരത്തെ അറിയിച്ചിരുന്നു. വിശാലും മോഹൻലാലും ഒരുമിച്ചുള്ള പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു.

ലാലിന്റെ മാത്യു മാഞ്ഞൂരാന്‍ എന്ന കഥാപാത്രത്തെ എതിര്‍ക്കുന്ന മറ്റു കഥപാത്രങ്ങളെയും ഇപ്പോൾ അവതരിപ്പിച്ചിരുക്കുകയാണ്.

മറുനാടന്‍ അഭിനേതാക്കളായ വിശാൽ, ഹന്‍സിക, ശ്രീകാന്ത്, റാഷി ഖന്ന എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെയാണ് അണിയറ പ്രവർത്തകർ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

വിശാല്‍ ശക്തിവേല്‍ പളനിസ്വാമിയെയും, ഹന്‍സിക ശ്രേയയെയും, ശ്രീകാന്ത് ഫെലിക്‌സ് ഡി വിന്‍സെന്റിനെയും, റാഷി ഖന്ന ഹര്‍ഷിത ചോപ്രയെയുമാണ് അവതരിപ്പിക്കുന്നത്.

നാലുപേരും ഇതാദ്യമായാണ് മലയാളത്തില്‍ അഭിനയിക്കുന്നത്.

Top