മറ്റു നടന്മാരുടെ സര്‍ക്കാര്‍ ഭൂമി കൈയേറ്റവും അന്വേഷിക്കണമെന്ന് വി.മുരളീധരന്‍

muraleedharan

തിരുവനന്തപുരം: ഭരണ നേതൃത്വത്തിന്റെയും ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും ഒത്താശയോടെ മറ്റു നടന്മാരും മൂന്നാര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പുറമ്പോക്ക് കൈയേറിയത് അന്വേഷിക്കണമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍.

നടന്മാരായ മമ്മൂട്ടി, ജയസൂര്യ തുടങ്ങിയവര്‍ ഇപ്പോള്‍ തന്നെ ഗുരുതരമായ ആരോപണം നേരിടുന്നവരാണ്. മമ്മൂട്ടിക്ക് കൊച്ചിയില്‍ പൊന്നുംവിലയുള്ള സര്‍ക്കാര്‍ ഭൂമി അനുവദിച്ചതായി ആരോപണം നിലവിലുണ്ട്. ചിലവന്നൂരില്‍ കായല്‍ നികത്തിയതിന് ജയസൂര്യക്ക് നേരെ കേസെടുക്കാന്‍ ഉത്തരവിട്ടിട്ടും ഉന്നതര്‍ അദ്ദേഹത്തെ രക്ഷിക്കുകയാണ്.

വിവാദങ്ങളുയരുമ്പോള്‍ മാത്രം ശബ്ദമുയര്‍ത്തുന്നതിന് പകരം സിനിമാ നടന്മാര്‍ കൈയേറിയ എല്ലാ ഭൂമിയും തിരിച്ചു പിടിക്കാനും അവര്‍ക്കെതിരെ ചട്ടപ്രകാരമുള്ള കേസെടുക്കാനും റവന്യൂ വകുപ്പ് തയ്യാറാവണം. ഇവര്‍ക്ക് കൂട്ടു നിന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയും വേണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

Top