വിസ്മയം തീര്‍ത്ത് ഒത്ത സെരുപ്പു സൈസ് 7; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

പാര്‍ത്ഥിപന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒത്ത സെരുപ്പു സൈസ് 7. ഒരാള്‍ മാത്രമാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥ, സംവിധാനം, നിര്‍മാണം എന്നിവ ചെയ്തിരിക്കുന്നത് പാര്‍ത്ഥിപന്‍ തന്നെയാണ്.

സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. പാര്‍ത്തിപാന്‍ തന്റെ പ്രൊഡക്ഷന്‍ ബാനറില്‍ ബയോസ്‌കോപ്പ് ഫിലിം ഫ്രെയിമേഴ്സിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സി. സത്യയാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

സംവിധാനവും അഭിനയവും നിര്‍മാണവും എഴുത്തും ഒരു വ്യക്തി തന്നെ നിര്‍വഹിച്ച ഈ ചിത്രം ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടം നേയിട്ടുണ്ട്. സോളോ ആക്റ്റ് ഉള്ള ലോകത്തിലെ പതിമൂന്നാമത്തെ ചിത്രവും ഒരൊറ്റ നടനെ അവതരിപ്പിക്കുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ചിത്രവുമാണ് സെരുപ്പു സൈസ് 7. ചിത്രം സെപ്റ്റംബര്‍ 20ന് പ്രദര്‍ശനത്തിന് എത്തി.

Top