ഓസ്‌ട്രേലിയ പുതിയ ലോകകപ്പ് ജേഴ്‌സി പ്രകാശനം ചെയ്തു

സ്ട്രേലിയന്‍ ടീം ഈ വര്‍ഷത്തെ ലോകകപ്പ് ജേഴ്സി പ്രകാശനം ചെയ്തു. സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലാണ് ജേഴ്‌സി പ്രകാശനം ചെയ്തത്.

അസിക്‌സ് കമ്പനിയാണ് ഓസ്‌ട്രേലിയയുടെ ലോകകപ്പ് ജേഴ്‌സി ഡിസൈന്‍ ചെയ്തിരിക്കുന്നത്. മോഡേണ്‍ രീതിയും, ഓസീസിന്റെ പഴയ ജേഴ്‌സികളുടെ ശൈലിയും കൂട്ടിക്കലര്‍ത്തിയാണ് പുതിയ ജേഴ്‌സി ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഓസീസിന്റെ പരമ്പാരാഗത ജേഴ്‌സിയുടെ നിറമായ മഞ്ഞ തന്നെയാണ് പുതിയ ജേഴ്‌സിയിലും കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്. കോളറിലും ഷോള്‍ഡറിലും വശങ്ങളിലും പച്ചനിറവും ഉപയോഗിച്ചിരിക്കുന്നു.

Top