ഓസ്മന്‍ ഡെംബേലെ പരിശീലനത്തിനിറങ്ങി; ആവേശത്തോടെ ബാഴ്‌സ

രിക്ക് കാരണം കളിയില്‍ നിന്ന് മാറിനിന്ന യുവതാരം ഓസ്മന്‍ ഡെംബേലെ പരിശീലനത്തിനിറങ്ങിയതോടെ ബാഴ്‌സയ്ക്ക് ആവേശമേറി. കഴിഞ്ഞ മാസം നടന്ന ഒളിംപിക് ലിയോണിനെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെയാണ് ഡെംബേലെയ്ക്ക് പരിക്കേറ്റത്.

കാലിന്റെ പിന്‍തുട ഞരമ്പിനേറ്റ പരിക്ക് കാരണം ഏറെനാള്‍ വിശ്രമം വേണം എന്നിരിക്കെ, യുണൈറ്റഡിനെതിരായ മത്സരം നഷ്ടമാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ വ്യാഴാഴ്ച സഹതാരങ്ങള്‍ക്കൊപ്പം ഡെംബേലെ പരിശീലനത്തിനിറങ്ങി.

യുണൈറ്റഡും ബാഴ്‌സയും തമ്മിലുള്ള പ്രീക്വാര്‍ട്ടര്‍ ആദ്യ പാദം ഏപ്രില്‍ പത്തിന് നടക്കും. ഈ ഏഴാം തീയതി അത്‌ലെറ്റിക്കോ മാഡ്രിഡും ബാഴ്‌സയും തമ്മില്‍ നിര്‍ണായക മത്സരമുണ്ട്. എന്നാല്‍ ഈ മത്സരത്തില്‍ ഡെംബേലെ കളിക്കില്ല എന്നാണ് റിപ്പോര്‍ട്ട്.

Top