ഇന്ത്യന്‍ ടീമിന്റെ ശരിയായ നായകനും ഊര്‍ജസ്രോതസുമാണ് കൊഹ്‌ലി: ഓസീസ് മുന്‍ താരം

kohli

വിരാട് കൊഹ്‌ലി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഊര്‍ജസ്രോതസാണ് എന്ന് ഓസീസ് മുന്‍ താരം ബ്രാഡ് ഹോഗ്. ഇന്ത്യയുടെ ശരിയായ നായകനാണ് കൊഹ്‌ലി. കളത്തില്‍ അദ്ദേഹത്തിന്റെ ചലനങ്ങള്‍ അത് വെളിപ്പെടുത്തുന്നു ഹോഗ് പറഞ്ഞു.

കളിക്കളത്തിലെ വൈകാരിക പ്രകടനത്തിന്റെയും ആക്രമണോത്സുകതയുടെയും പേരില്‍ ഇന്ത്യന്‍ ക്യാപ്റ്റനെതിരേ മുന്‍ താരങ്ങള്‍ ഉള്‍പ്പെടെ രംഗത്തെത്തിയതിനിടെയാണ് ഹോഗിന്റെ അഭിപ്രായപ്രകടനം. ടീമിനെ മുന്നില്‍നിന്നു നയിക്കുകയാണ് കൊഹ്‌ലി ചെയ്യുന്നത്. അദ്ദേഹത്തിന്റെ പ്രകടനംതന്നെയാണ് ടീമംഗങ്ങള്‍ക്കുള്ള സന്ദേശവും. മുന്നില്‍നിന്നു നയിക്കാതിരിക്കുന്നവനല്ല കൊഹ്‌ലിയെന്നും ഓസീസ് മുന്‍ താരം പറഞ്ഞു.

ബാറ്റ്‌സ്മാന്‍ എന്ന രീതിയില്‍ മറ്റാര്‍ക്കും സാധിക്കാത്ത പ്രകടനമാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നതെന്നും നാല്‍പ്പത്തേഴുകാരനായ ഹോഗ് പറഞ്ഞു.

Top