ഓസ്കര്‍ അവാർഡ് നിശ ആരംഭിച്ചു

95–ാമത് ഓസ്കര്‍ അവാർഡ് നിശ ആരംഭിച്ചു. ആർ ആർ ആറിലെ നാട്ടു നാട്ടുവിലാണ് ഇന്ത്യൻ പ്രേക്ഷകരുടെ പ്രതീക്ഷ. ആരൊക്കെയാകും വിജയികൾ എന്നറിയാൻ ഹോളിവുഡിലെ ഡോൾബി തിയേറ്ററില്‍ നടക്കുന്ന ചടങ്ങിലേയ്ക്കാണ് ഏവരുടെയും കണ്ണുകള്‍. ജിമ്മി കിമ്മലാണ് ഷോയുടെ അവതാരകൻ. ഇന്ത്യയിൽ, ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ അവാർഡ് നിശ തത്സമയം കാണാൻ സാധിക്കും.

മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തില്‍ നിന്ന് ഇന്ത്യന്‍ നാമനിര്‍ദേശമായിരുന്ന ഓള്‍ ദാറ്റ് ബ്രീത്ത്‌സ് പുറത്തായി. ഡാനിയേല്‍ റോഹെര്‍ സംവിധാനം ചെയ്ത നവാല്‍നിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇനിയുള്ളത് രണ്ട് ഇന്ത്യന്‍ ചിത്രങ്ങളാണ്. മികച്ച ഡോക്യുമെന്ററി (ഹ്രസ്വ വിഷയം): ദി എലിഫന്റ് വിസ്പറേഴ്സ്,എസ് എസ് രാജമൗലിയുടെ ‘ആർആർആർ’ എന്ന ചിത്രത്തിലെ ഗാനത്തിന് ഓസ്കാർ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ പ്രേക്ഷകർ.

രണ്ട് പുരസ്‌കാരങ്ങളാണ് ‘എവരിതിങ് എവരിവേര്‍ ആള്‍ അറ്റ് വണ്‍സ്’ സ്വന്തമാക്കിയിരിക്കുന്നത്. മികച്ച സഹനടന്‍, മികച്ച സഹനടി എന്നീ വിഭാഗങ്ങിലാണ് എവരിതിങ്ങിന് അവാര്‍ഡ്. മികച്ച സഹനടനായി കെ ഹുയ് ക്വാനിനെയും മികച്ച സഹനടിയായി ജേമി ലീ കര്‍ട്ടിസിനെയും തെരഞ്ഞെടുത്തു. മികച്ച ആനിമേഷന്‍ ചിത്രമായി ഗില്ലെര്‍മോ ഡെല്‍ ടോറോയുടെ പിനോക്കിയോ തെരഞ്ഞടുക്കപ്പെട്ടു.

Top