ഓസ്‌കര്‍ പുരസ്‌കാരം മാര്‍ച്ചിലേക്ക് നീട്ടി

ലൊസാഞ്ചലസ്: അടുത്ത വര്‍ഷത്തെ ഓസ്‌കര്‍ പുരസ്‌കാര വിതരണം ഒരു മാസം കൂടി നീട്ടി മാര്‍ച്ച് 27 നു നടത്താന്‍ അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആന്‍ഡ് സയന്‍സസ് തീരുമാനിച്ചു.

ഫെബ്രുവരി 27നു നടത്താനാണു നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഡിസംബര്‍ 31 വരെയുള്ള സിനിമകളാണു പരിഗണിക്കുക എന്ന വ്യവസ്ഥയില്‍ മാറ്റമില്ല.

കഴിഞ്ഞ വര്‍ഷം കൊവിഡ് മൂലം ഫെബ്രുവരി വരെയുള്ള സിനിമകള്‍ പരിഗണിച്ചിരുന്നു.

 

Top