Oscar nominations 2016: ‘Revenant’ leads with 12

ലോസ് ഏഞ്ചല്‍സ്: എണ്പത്തിയെട്ടാമത് ഓസ്‌കാര്‍ അവാര്‍ഡുകള്‍ക്കുള്ള നാമനിര്‍ദ്ദേശ പത്രിക പൂര്‍ത്തിയായപ്പോള്‍ ഇനാരിറ്റോവിന്റെ റെവനന്റിന് 12 നോമിനേഷനുള്‍. 10 നോമിനേഷനുകള്‍ നേടിയ ജോര്‍ജ് മില്ലറുടെ മാഡ് മാക്‌സ് ആണ് നാമനിര്‍ദ്ദേശങ്ങളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്.

മലയാളത്തില്‍ നിന്ന് നാമനിര്‍ദ്ദേശ പട്ടികയില്‍ ഇടംപിടിയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന എം പത്മകുമാറിന്റെ ജലം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തായത് നിരാശയായി. മികച്ച സിനിമയാകാന്‍ എട്ട് സിനിമകളാണ് മത്സരിക്കുന്നത്. ഇക്കൊല്ലത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തില്‍ മികച്ച ചിത്രം, നടന്‍, സംവിധായകന്‍ എന്നിവയ്ക്കുള്ള പുരസ്‌കാരം റെവനന്റ് നേടിയിരുന്നു.

മാര്‍ഷ്യനിലെ പ്രകടനത്തിലൂടെ മാറ്റ് ഡാമന്‍, സ്റ്റീവ് ജോബ്‌സിലൂടെ മൈക്കല്‍ ഫാസ്ബിന്ദര്‍, റെവറന്റിലൂടെ ഡി കാപ്രിയോ എന്നിവരാണ് മികച്ച നടനാകാനുള്ള മത്സരത്തില്‍ മുന്നില്‍. മികച്ച നടിയ്ക്കായി കേറ്റ് ബ്ലാങ്കെറ്റ്, ഷാര്‍ലെറ്റ് റാംപ്ലിംഗ്, ബ്രൈ ലാര്‍സന്‍ എന്നിവരുള്‍പ്പെടെ അഞ്ചുപേര്‍ മത്സരിക്കും. ഫെബ്രുവരി 28ന് കാലിഫോര്‍ണിയയിലെ ഹോളിവുഡിലെ ഡോര്‍ബി തിയേറ്ററിലാണ് ഓസ്‌കാര്‍ പ്രഖ്യാപിക്കുന്നത്.

Top