ഓസ്‌കര്‍ നാമനിര്‍ദേശ പട്ടിക പ്രഖ്യാപിച്ചു; ലേഡി ഗാഗയ്ക്ക് മികച്ച നടിക്കുള്ള നാമ നിര്‍ദേശം

കലിഫോര്‍ണിയ: ഈ വര്‍ഷത്തെ ഓസ്‌കര്‍ നാമനിര്‍ദേശ പട്ടിക പ്രഖ്യാപിച്ചു. ‘എ സ്റ്റാര്‍ ഇസ് ബോണ്‍’ എന്ന ചിത്രത്തിലെ അഭിനയ മികവിലൂടെ ലേഡി ഗാഗ മികച്ച നടിക്കുള്ള നാമ നിര്‍ദേശം സ്വന്തമാക്കി. മികച്ച നടനുള്ള പട്ടികയില്‍ ‘വൈസി’ലെ അഭിനയത്തിന് ക്രിസ്റ്റ്യന്‍ ബെയില്‍, ‘എ സ്റ്റാര്‍ ഈസ് ബോണി’ ലെ അഭിനയത്തിന് ബ്രാഡ്ലി കൂപ്പര്‍ എന്നിവര്‍ ഇടം നേടിയിട്ടുണ്ട്.

അല്‍ഫോണ്‍സ ക്വാറന്‍ മികച്ച സംവിധായകനുള്ള പട്ടികയില്‍ ഇടം നേടി ‘റോമ’ എന്ന നെറ്റ്ഫ്‌ലിക്‌സ് എന്ന ചിത്രത്തിന്റെ സംവിധാനത്തിനാണ് നോമിനേഷന്‍. ബ്ലാക്ക് പാന്തര്‍, ബ്ലാക്ക് ക്ലാന്‍സ് മാന്‍, ദി ഫേവ്‌റിറ്റ്, റോമ, എ സ്റ്റാര്‍ ഈസ് ബോണ്‍, വൈസ്, ഗ്രീന്‍ ബുക്ക്, ബൊഹീമിയന്‍ റാപ്‌സഡി എന്നീ ചിത്രങ്ങള്‍ മികച്ച ചിത്രത്തിനുള്ള നാമനിര്‍ദേശ പട്ടികയില്‍ ഇടം നേടി.

Top