ബിജെപിക്ക് ‘ഓസ്‌കര്‍’ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; ഷാ മികച്ച വില്ലന്‍, മോദി ആക്ഷന്‍ ഹീറോ !

ലോസാഞ്ചലസിലെ ഡോള്‍ബി തീയേറ്ററില്‍ 2020 ഓസ്‌കര്‍ പ്രഖ്യാപനങ്ങള്‍ കഴിഞ്ഞതിന്റെ ആഘോഷത്തിലാണ് സിനിമാ പ്രേമികള്‍. ചരിത്രത്തില്‍ ആദ്യമായി ഒരു സൗത്ത് കൊറിയന്‍ ചിത്രം മികച്ച സിനിമയ്ക്കുള്ള നോമിനേഷന്‍ നേടുകയും ആ ഓസ്‌കാര്‍ കരസ്ഥമാക്കി ചരിത്രം കുറിയ്ക്കുകയും ചെയ്തിരിക്കുന്നു. തദവസരത്തെ ബിജെപിയെ കുത്താനുള്ള അവസരമാക്കി മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്.

അക്കാഡമി അവാര്‍ഡിനൊപ്പം വരില്ലെങ്കിലും രാഷ്ട്രീയ രംഗത്തെ പ്രകടനങ്ങള്‍ക്കാണ് കോണ്‍ഗ്രസ് അവാര്‍ഡ് പ്രഖ്യാപിച്ചത്. കോമഡി റോളിലെ മികച്ച അഭിനേതാവ് മുതല്‍ ആക്ഷന്‍ റോളിലെ ബെസ്റ്റ് നടന് വരെയാണ് കോണ്‍ഗ്രസ് ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി അവാര്‍ഡ് പ്രഖ്യാപിച്ചത്. രാഷ്ട്രീയ എതിരാളികള്‍ക്കാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.

ആക്ഷന്‍ റോളിലെ മികച്ച നടനുള്ള അവാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് അവര്‍ സമ്മാനിച്ചത്. പ്രഗ്യാ താക്കൂര്‍, യോഗി ആദിത്യനാഥ് എന്നിവരായിരുന്നു എതിരാളികള്‍. ’56 ഇഞ്ച് വരുന്ന വിയര്‍പ്പും, കണ്ണീരുമാണ് ഈ അവാര്‍ഡിന് വേണ്ടത്’, കോണ്‍ഗ്രസ് പരിഹസിച്ചു.

നെഗറ്റീവ് റോളിലെ മികച്ച നടനായി ആഭ്യന്തര മന്ത്രി അമിത് ഷായെ കോണ്‍ഗ്രസ് തെരഞ്ഞെടുത്തു. യോഗിയും, അനുരാഗ് താക്കൂറുമായിരുന്നു എതിരാളികള്‍. ‘ഗബ്ബര്‍ സിംഗും, മൊഗാംബോയും പഴയകാലത്തെ ശല്യങ്ങളായിരുന്നു. പുതിയ ഇന്ത്യ പുതിയ വില്ലന്‍മാരെ ഇറക്കുന്നു. ഇവരാണ് വിജയികള്‍’, ക്ലിപ്പിന് കോണ്‍ഗ്രസ് അടിക്കുറിപ്പെഴുതി.

കോമഡി റോള്‍ അവാര്‍ഡ് ബിജെപി നേതാവ് മനോജ് തിവാരിയ്ക്കും, നാടകീയ റോളിനുള്ള അവാര്‍ഡ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

Top