ഓസ്‌കര്‍ നാമനിര്‍ദേശപ്പട്ടിക പ്രഖ്യാപിച്ചു; മികച്ച നടനാകാന്‍ ‘ബ്ലാക് പാന്തര്‍’

93-ാമത് ഓസ്‌കര്‍ നാമനിര്‍ദേശപ്പട്ടിക പ്രഖ്യാപിച്ചു. പത്ത് നോമിനേഷനുകളുമായി നെറ്റ്ഫ്‌ലിക്‌സ് ചിത്രം മാങ്ക് മുന്നിട്ടു നില്‍ക്കുന്നു. ദ് ഫാദര്‍, ജൂദാസ് ആന്‍ഡ് ബ്ലാക് മിശിഹ, മിനാരി, നോമാഡ്‌ലാന്‍ഡ്, സൗണ്ട് ഓഫ് മെറ്റല്‍, ദ് ട്രയല്‍ ഓഫ് ചിക്കാഗോ സെവന്‍ എന്നീ ചിത്രങ്ങള്‍ ആറ് നോമിനേഷനുകളോടെ തൊട്ടുപിന്നിലും. അന്തരിച്ച താരം ചാഡ്വിക് ബോസ്മാന്‍ മികച്ച നടന്മാരുടെ പട്ടികയില്‍ ഇടം നേടി. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവും ഗായകനുമായ നിക്ക് ജോനസും ചേര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്.

നോമിനേഷനുകള്‍ താഴെ കൊടുക്കുന്നു

മികച്ച ചിത്രം: ദ് ഫാദര്‍, ജൂദാസ് ആന്‍ഡ് ബ്ലാക് മിശിഹ, മിനാരി, നോമാഡ്‌ലാന്‍ഡ്, സൗണ്ട് ഓഫ് മെറ്റല്‍, ദ് ട്രയല്‍ ഓഫ് ചിക്കാഗോ സെവന്‍, പ്രോമിസിങ് യങ് വുമന്‍.

മികച്ച സംവിധായകന്‍: തോമസ് വിന്റെര്‍ബെര്‍ഗ് (അനദര്‍ റൗണ്ട്), ഡേവിഡ് ഫിഞ്ചെര്‍ (മാങ്ക്), ലീ ഐസക്(മിനാരി), ക്ലോയി സാവോ (നോ മാഡ്ലാന്‍ഡ്), എമെറാള്‍ഡ് ഫെന്നെല്‍(പ്രോമിസിങ് യങ് വുമന്‍)

മികച്ച നടന്‍: റിയാസ് അഹമ്മെദ് (സൗണ്ട് ഓഫ് മെറ്റല്‍), ചാഡ്വിക് ബോസ്മാന്‍ (മാ റെയ്‌നിസ് ബ്ലാക് ബോട്ടം), ആന്റണി ഹോപ്കിന്‍സ് (ദ് ഫാദര്‍), ഗാരി ഓള്‍ഡ്മാന്‍ (മാങ്ക്), സ്റ്റീവെന്‍ യൂന്‍ (മിനാരി)

മികച്ച നടി: വയോള ഡേവിസ്(മാ റെയ്‌നിസ് ബ്ലാക് ബോട്ടം), ആന്‍ഡ്രാ ഡേ (യുണൈറ്റഡ് സ്റ്റേറ്റ്‌സ് വേ. ബില്ലി ഹോളിഡേ), വനേസ കിര്‍ബി (പീസസ് ഓഫ് എ വുമന്‍), ഫ്രാന്‍സെസ് മക്‌ഡോര്‍മാന്‍ഡ് (നോമാഡ്ലാന്‍ഡ്), കാരി മുള്ളിഗന്‍ (പ്രോമിസിങ് യങ് വുമന്‍)

മികച്ച അനിമേഷന്‍ ചിത്രം: ഓണ്‍വാര്‍ഡ്, ഓവര്‍ ദ് മൂണ്‍, എ ,ോണ്‍ ദ് ഷീപ് മൂവി, സോള്‍, വോള്‍ഫ്വാക്കേര്‍സ്

മികച്ച ഛായാഗ്രഹണം: ഷോണ്‍ ബോബിസ്റ്റ് (ജൂദാസ് ആന്‍ഡ് ബ്ലാക് മിശിഹ), എറിക്( മാങ്ക്), ഡാറിയസ് വോള്‍സ്‌കി (ന്യൂസ് ഓഫ് ദ് വേള്‍ഡ്), ജോഷ്വ ജെയിംസ് (നോമാഡ്ലാന്‍ഡ്), ഫീഡന്‍ (ദ് ട്രയല്‍ ഓഫ് ചിക്കാഗോ സെവന്‍.

 

Top