തൊണ്ണൂറാമത് ഓസ്കർ പുരസ്കാരങ്ങള്‍ അടുത്തവര്‍ഷം മാര്‍ച്ച് നാലിന്

തൊണ്ണൂറാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍ അടുത്തവര്‍ഷം മാര്‍ച്ച് നാലിന് പ്രഖ്യാപിക്കും.

പ്രശസ്ത കോമേഡിയനും ടെലിവിഷന്‍ അവതാരകനുമായ ജിമ്മി കിമ്മലാണ് 90മത് ഓസ്കര്‍ അവാര്‍ഡ് ദാന ചടങ്ങിന്റെ അവതാരകന്‍.

മത്സരവിഭാഗത്തിലേക്കുള്ള വിവിധ വിദേശ ഭാഷാചിത്രങ്ങളുടെ തെരഞ്ഞെടുപ്പ് തുടങ്ങിക്കഴിഞ്ഞു.

ലോകത്തിലെ സിനിമാ പ്രേമികളുടെ കണ്ണും കാതും ലോസ് ആഞ്ചല്‍സിന്റെ ഡോള്‍ബി തിയേറ്ററിലേക്ക് ഇനി ഉറ്റു നോക്കികൊണ്ടിരിക്കും.

ഓസ്കര്‍ പുരസ്കാര പ്രഖ്യാപനം മാര്‍ച്ച് നാലിനാണെങ്കിലും അതിനുള്ള കൌണ്ട് ഡൌണ്‍ ജനുവരിയില്‍ തുടങ്ങും.

വിദേശ ഭാഷാ ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ് ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. മികച്ച ചിത്രം, നടന്‍, നടി, സംവിധായകന്‍ ഉള്‍പ്പെടെ 24 വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുക. ജനുവരി 23ന് ഓസ്കര്‍ നോമിനേഷന്‍ നേടിയ അന്തിമ പട്ടിക പ്രഖ്യാപിക്കും.

ഫെബ്രുവരി 20 മുതല്‍ 27വരെ ഓസ്കര്‍ സമിതി അംഗങ്ങളുടെ വോട്ടെടുപ്പ് നടക്കും. തുടര്‍ന്ന് മാര്‍ച്ച് നാലിന് ഏവരും കാത്തിരിക്കുന്ന അവാര്‍ഡ് പ്രഖ്യാപനം.

ഓസ്കര്‍ ചരിത്രത്തിലെ തന്നെ തിളക്കമാര്‍ന്ന അവാര്‍ഡ് പ്രഖ്യാപനമായിരുന്നു 89മത് ഓസ്കര്‍. ആഫ്രോ-അമേരിക്കന്‍ വംശജരെയും അഭയാര്‍ഥികളെയും അംഗീകരിച്ച പുരസ്കാര പ്രഖ്യാപനം.

ഇത്തവണ ആരെല്ലാം ചുവന്ന പരവതാനിയിലൂടെ കടന്ന് വരുമെന്ന് കാത്തിരുന്ന് കാണാം.

Top