ഓസ്‌ക്കാർ അവാർഡ്ദാന ചടങ്ങിന് തുടക്കമായി: ഡാനിയൽ കലൂയ മികച്ച സഹനടൻ

ലോസ് ആഞ്ജലീസ്: തൊണ്ണൂറ്റിമൂന്നാം അക്കാദമി അവാര്‍ഡ് പ്രഖ്യാപനത്തിന് തുടക്കമായി. മികച്ച ഒറിജിനൽ തിരക്കഥയ്ക്കുള്ള പുരസ്കാരം പ്രോമിസിങ് യങ് വുമണിന്റെ രചന നിർവഹച്ച എമറാൾഡ് ഫെന്നലും, മികച്ച അഡാപ്റ്റഡ് തിരക്കഥയ്ക്കുള്ള പുരസ്കാരം ദി ഫാദറിന്റെ രചന നിർവഹിച്ച ക്രിസ്റ്റഫർ ഹാംപ്ടണും ഫ്ളോറിയൻ സെല്ലറും നേടി.

അവസാന ലിസ്റ്റില്‍ ഇന്ത്യന്‍ സാന്നിധ്യമൊന്നുമില്ല. ഇന്ത്യയുടെ ഔദ്യോഗിക് എൻട്രിയായ ലിജോ ജോസ് പെല്ലിശ്ശേിയുടെ ജല്ലിക്കെട്ട് തുടക്കത്തിൽ തന്നെ തള്ളിപ്പോയി. തമിഴ് ചിത്രം സൂരറൈ പോട്ര് ജൂറിക്ക് മുൻപാകെ പ്രദർശിപ്പിക്കപ്പെട്ടെങ്കിലും പരിഗണിക്കപ്പെട്ടില്ല.

അരവിന്ദ് അഡിഗയുടെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ഒരുക്കയ ദി വൈറ്റ് ടൈഗര്‍ എന്ന ചിത്രം അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ വിഭാഗത്തില്‍ മത്സരിക്കാനുള്ളത് മാത്രമായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ ആശ്വാസം. രാമിന്‍ ബഹ്‌റാമി സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രിയങ്ക ചോപ്രയും ആദര്‍ശ് ഗൗരവുമാണ് മുഖ്യവേഷത്തിലെത്തുന്നത്. ബെഹ്‌റാമിയുടേത് തന്നെയാണ് തിരക്കഥ.

റിയാസ് അഹമ്മദ്, ചാഡ്‌വിക് ബോസ്മാന്‍, ആന്തണി ഹോപ്കിന്‍സ്, ഗാരി ഓള്‍ഡ്മാന്‍, സ്റ്റീവന്‍ യ്യൂന്‍ എന്നിവര്‍ മികച്ച നടന്മരാകാനും വയോല ഡേവിസ്, ആന്‍ഡ്ര ഡേ, വനേസ കിര്‍ബി, ഫ്രാന്‍സിസ് മക്‌ഡോര്‍മാന്‍ഡ്, കരി മള്ളിഗന്‍ എന്നിവര്‍ മികച്ച നടിക്കുമുള്ള പുരസകാരങ്ങള്‍ക്കുവേണ്ടി രംഗത്തുണ്ട്.

വെബ്സൈറ്റായ www.oscars.orgയിലും,  ഔദ്യോഗിക യൂട്യൂബ് ചാനലിലും അവാർഡ് പ്രഖ്യാപനം തത്സമയം കാണാം.

Top