ഓസ്‌കാര്‍ അവാര്‍ഡ്; ഇന്ത്യന്‍ സിനിമയുടെ ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടി ‘നായാട്ട്’

ഓസ്‌കര്‍ അവാര്‍ഡിനുള്ള ഇന്ത്യന്‍ സിനിമയുടെ ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടി മലയാള ചിത്രം ‘നായാട്ട്’. യോഗി ബാബു നായകനായ തമിഴ് ചിത്രം മണ്ഡേല, ഗുജറാത്തി ചിത്രം ചെല്ലോ ഷോ, ബോളിവുഡ് ചിത്രങ്ങളായ ഷെര്‍ണി, സര്‍ദാര്‍ ഉദ്ധം എന്നിവയടക്കം ആകെ 14 ചിത്രങ്ങളുണ്ട് ലിസ്റ്റില്‍. സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അധ്യക്ഷനായ ജൂറിയാണ് സിനിമകള്‍ കണ്ട് വിലയിരുത്തി അന്തിമ പ്രഖ്യാപനം നടത്തുക.

കൊല്‍ക്കത്ത ഭൊവാനിപൂരിലുള്ള ബിജോളി സിനിമയിലാണ് ജൂറിക്കുവേണ്ടിയുള്ള സിനിമാ പ്രദര്‍ശനം. ഓസ്‌കറില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ചിത്രം ഏതെന്ന പ്രഖ്യാപനം വൈകാതെ ഉണ്ടാവും. 2022 മാര്‍ച്ച് 27നാണ് 94ാമത് ഓസ്‌കര്‍ അവാര്‍ഡ് ചടങ്ങുകള്‍ നടക്കുക.

Top