ഒസാസൂന ലാ ലിഗയിലേക്ക് തിരിച്ചെത്തി

ടുത്ത സീസണില്‍ ലാ ലിഗയില്‍ കളിക്കാന്‍ യോഗ്യത നേടി ഒസാസൂനയും.സ്പാനിഷ് രണ്ടാം ഡിവിഷനായ സെ ഗുണ്ടയില്‍ നിലവില്‍ 78 പോയിന്റ് നേടിയതോടെയാണ് ഒസാസൂനയ്ക്ക് ലാ ലിഗയിലേക്ക് സ്ഥാനം കിട്ടിയത്.ലീഗില്‍ മൂന്ന് മത്സരങ്ങള്‍ കൂടി ശേഷിക്കെ ഒസാസൂനി നിലവില്‍ ഒന്നാം സ്ഥാനത്താണ്.

ഒരു കാലത്ത് ലാ ലിഗയില്‍ സ്ഥിരം സാന്നിധ്യമായിരുന്ന ഒസാസൂന 2013-2014 സീസണില്‍ ലീഗില്‍ നിന്ന് തരം താഴ്ത്തപ്പെട്ടു. രണ്ട് വര്‍ഷത്തിന് ശേഷം ലാ ലിഗയിലേക്ക് തിരിച്ചെത്തിയെങ്കിലും അതേ സീസണില്‍ തന്നെ വീണ്ടും തരംതാഴ്ത്തപ്പെട്ടു. തുടര്‍ന്ന് ഇപ്പോഴാണ് വീണ്ടും സ്ഥാനക്കയറ്റം ലഭിക്കുന്നത്. സെ ഗുണ്ട സീസണില്‍ 39 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 78 പോയിന്റാണ് ഒസാസൂനയക്കുള്ളത്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും തോറ്റാല്‍ പോലും ആദ്യ രണ്ട് സ്ഥാനത്ത് ഒസാസൂനയ്ക്ക് സീസണ്‍ ഫിനീഷ് ചെയ്യാം.

Top