സെറീനയെ വീഴ്ത്തി യുഎസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ട് ജപ്പാന്റെ നവോമി ഒസാക്ക

നേരിട്ടുള്ള സെറ്റുകള്‍ക്ക് ഇതിഹാസ താരം സെറീനയെ വീഴ്ത്തി യുഎസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ട് ജപ്പാന്റെ നവോമി ഒസാക്ക. ഒസാക്കയുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. സ്‌കോര്‍ – 6-2, 6-4

‘എല്ലാവരും സെറീനയ്ക്ക് വേണ്ടിയാണ് ശബ്ദം ഉയര്‍ത്തുന്നതെന്ന് അറിയാം. ഇതുപോലെ അവസാനിപ്പിക്കേണ്ടി വന്നതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു’- എന്ന് പറഞ്ഞാണ് നവോമി ഒസാക്ക കിരീടമേറ്റുവാങ്ങിയത്.

അതേസമയം കളിയില്‍ മൂന്നുവട്ടം നിയമം ലംഘിച്ചതിന് സെറീനയ്ക്ക് പെനാല്‍റ്റി വിധിച്ചു. അമ്പയറിനെതിരെ അധിക്ഷേപം ഉയര്‍ത്തിയതിനും കോച്ചിന്റെ ഇടപെടലിനും റാക്കറ്റ് വലിച്ചെറിഞ്ഞതിനുമാണ് സെറീനയ്ക്ക് പെനാല്‍റ്റി നല്‍കിയത്.

Top