പുത്തന്‍ ബൈക്ക് മാന്റിക് ഇലക്ട്രിക് ഇന്ത്യയില്‍ അവതരിപ്പിച്ചു

പെര്‍ഫോമെന്‍സ് ഇലക്ട്രിക് വാഹന, എനര്‍ജി സിസ്റ്റം സ്റ്റാര്‍ട്ടപ്പായ ഓര്‍ക്സ എനര്‍ജീസ് ആദ്യ മോട്ടോര്‍ സൈക്കിള്‍സ് ഇന്ത്യയിൽ അവതരിപ്പിച്ചു. അടുത്ത വര്‍ഷം ഇന്ത്യയില്‍ വാഹനം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.

വാഹനത്തിന്റെ പ്രധാന ആകര്‍ഷണം ഇതിന്റെ രൂപമാണ്. അഗ്രസീവ് രൂപമാണ് നല്‍കിയത്. ഒറ്റചാര്‍ജില്‍ 200 കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിക്കുക. ഇതിന്റെ പരമാവധി വേഗത മണിക്കൂറില്‍ 140 കിലോമീറ്ററാണ്.

ഡ്യുവല്‍ എല്‍ഇഡി ഹെഡ്ലാമ്പ്, സ്പോര്‍ട്ടി സീറ്റ്, സ്പോര്‍ട്ടി ഫ്യുവല്‍ ടാങ്ക്, ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ ബാര്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്പോര്‍ട്ടി ഗ്രാഫിക്സ് എന്നിവ മാന്റിസ് ഇലക്ട്രിക്കിനെ വ്യത്യസ്തമാക്കുന്നതായിരിക്കും.

Top