ക്ലീൻ യു സർട്ടിഫിക്കറ്റുമായി ‘ഒരുത്തീ’

വ്യ നായര്‍ പ്രധാന വിശത്തുലെത്തുന്ന പുതിയ ചിത്രമാണ് ‘ഒരുത്തീ’. വി കെ പ്രകാശിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന്‍റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. ക്ലീന്‍ ‘യു’ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് എസ് സുരേഷ് ബാബുവാണ്.

നവ്യയ്ക്കൊപ്പം പ്രാധാന്യമുള്ള ഒരു പൊലീസ് കഥാപാത്രമായ വിനായകനും എത്തുന്നു. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 2012ല്‍ പ്രദര്‍ശനത്തിനെത്തിയ ‘സീന്‍ ഒന്ന് നമ്മുടെ വീട്’ ആണ് നവ്യയുടേതായി ഇതിനുമുന്‍പ് മലയാളത്തില്‍ പുറത്തെത്തിയ ചിത്രം. ജിംഷി ഖാലിദാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എഡിറ്റിംഗ് ലിജോ പോള്‍. ഗോപി സുന്ദറും തകര ബാൻഡുമാണ് സിനിമക്ക് സംഗീതം നൽകിയിരിക്കുന്നത്.

Top