‘ഒരു കുപ്രസിദ്ധ പയ്യൻ ‘ചിത്രത്തിലെ കഥാപാത്രങ്ങളുടെ പുതിയ പോസ്റ്ററുകള്‍ പുറത്തിറങ്ങി

nimisha

ടൊവിനോ തോമസ് , നിമിഷ സജയൻ , അനു സിത്താര എന്നിവർ കേന്ദ്ര കഥപാത്രങ്ങളാകുന്ന പുതിയ ചിത്രം ഒരു കുപ്രസിദ്ധ പയ്യന്റെ പുതിയ പോസ്റ്ററുകള്‍ പുറത്തിറങ്ങി. കേരളത്തെ നടുക്കിയ ഒരു യഥാര്‍ത്ഥ കൊലപാതകത്തെ ആസ്പദമാക്കി ചിത്രം സംവിധാനം ചെയ്യുന്നത് മധുപാലാണ്.

നിമിഷ സജയന്റെയും അനു സിത്താരയുടെയും കഥാപാത്രങ്ങളുടെ പോസ്റ്ററുകളാണ് പുറത്തിറങ്ങിയത്. ജലജ എന്ന കഥാപാത്രത്തെ അനുവും , ഹന്ന എലിസബത്ത് എന്ന കഥാപാത്രത്തെ നിമിഷയും അവതരിപ്പിക്കുന്നു.

nimisha

ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ജീവന്‍ ജോബ് തോമസാണ്. ശരണ്യ പൊന്‍വണന്‍, ബാലു വര്‍ഗീസ്, ലിജോമോള്‍ ജോസ്, നെടുമുടി വേണു, ദിലീഷ് പോത്തന്‍, സിദ്ധിഖ്, പശുപതി, അലന്‍സിയര്‍, സുധീര്‍ കരമന, ഉണ്ണിമായ, സുജിത്ത് ശങ്കര്‍, സിബി തോമസ്, മഞ്ജു വാണി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

Top