‘ഒരു യമണ്ടന്‍ പ്രേമകഥ’യിലെ കുട്ടികളുടെ യമണ്ടന്‍ പാട്ടിറങ്ങി ; വീഡിയോ കാണാം

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നവാഗതനായ ബി.സി നൗഫല്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. മികച്ച പ്രതികരണം നേടി ചിത്രം കേരളത്തില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. കൊതിയൂറും ബാല്യം എന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും റിമി ടോമിയും ചേര്‍ന്നാണ്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് നാദിര്‍ഷയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ചിത്രം ആദ്യ എട്ടു ദിനം കൊണ്ട് നേടിയ ഗ്രോസ് കളക്ഷന്‍ 18 കോടി രൂപയ്ക്കു മുകളില്‍ ആയിരുന്നു. വിഷ്ണു ഉണ്ണികൃഷ്ണന്‍- ബിബിന്‍ ജോര്‍ജ് എന്നിവരാണ് ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഒരു മലയാള ചിത്രവുമായി എത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ബോക്‌സ് ഓഫീസില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

ആന്റോ ജോസഫ്, സി ആര്‍ സലിം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ ഷാഹിര്‍, സലിം കുമാര്‍, ഹാരിഷ് കണാരന്‍, ധര്‍മജന്‍, രഞ്ജി പണിക്കര്‍, ബൈജു, സുരാജ് വെഞ്ഞാറമൂട്, ലെന, ദിലീഷ് പോത്തന്‍, സുനില്‍ സുഗത, അശോകന്‍, പ്രദീപ് കോട്ടയം, ബിബിന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നിഖില വിമല്‍, സംയുത മേനോന്‍ എന്നിവരാണ് നായികാ വേഷത്തില്‍ എത്തിയിരിക്കുന്നത്. നാദിര്‍ഷ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് പി സുകുമാര്‍ ആണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

Top