ഒരു യമണ്ടന്‍ പ്രേമകഥയിലെ പ്രണയലോലുപ ; സംയുക്ത മേനോന്റെ ക്യരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഒരു യമണ്ടന്‍ പ്രേമകഥ യിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിലെ നായികമാരില്‍ ഒരാളായ സംയുക്ത മേനോന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ജെസ്‌ന എന്നാണ് സംയുക്തയുടെ കഥാപാത്രത്തിന്റെ പേര്.പ്രണയലോലുപ എന്ന ടൈറ്റിലോടെയാണ് സംയുക്തയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

ബിബിന്‍ ജോര്‍ജ് ,വിഷ്ണു ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ട് തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബി.സി നൗഫലാണ്.

സംയുക്തയെ കൂടാതെ നിഖില വിമല്‍ ആണ് ചിത്രത്തിലെ മറ്റൊരു നായിക. സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരും ചിത്രത്തില്‍ അണി നിരക്കും. ചിത്രം ഏപ്രില്‍ 25ന് പ്രദര്‍ശനത്തിന് എത്തും.

Top