ഒരു യമണ്ടന്‍ പ്രേമകഥ; പുതിയ വീഡിയോ ഗാനം ഇന്ന് പുറത്തുവിടും

ന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ഒരു യമണ്ടന്‍ പ്രേമകഥയിലെ പുതിയ വീഡിയോ ഗാനം ഇന്ന് വൈകിട്ട് 6 മണിക്ക് പുറത്തുവിടും. കണ്ണോ നിലാക്കായല്‍ എന്ന ഗാനമാണ് പുറത്തുവിടുന്നത്.

ബിബിന്‍ ജോര്‍ജ് ,വിഷ്ണു ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ട് തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ബി.സി നൗഫലാണ്. ഒരു റൊമാന്റിക്-കോമഡി ചിത്രമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’.

സംയുക്ത മേനോനും നിഖില വിമലുമാണ് ചിത്രത്തിലെ നായികമാര്‍. സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരും ചിത്രത്തില്‍ അണിനിരക്കും.

ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് നാദിര്‍ഷയാണ്. ആന്റോ ജോസഫും സി ആര്‍ സലിമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Top