oru vadakkan selfy remake in to talung : heroin nikhila vimal

നിവിന്‍ പോളി നായകനായി മലയാളത്തില്‍ വന്‍ ഹിറ്റായ ചിത്രം ‘ഒരു വടക്കന്‍ സെല്‍ഫി’ തെലുങ്കില്‍ റിമേക്ക് ചെയ്യാനൊരുങ്ങുന്നു.
മലയാളത്തില്‍ സംവിധാനം ചെയ്ത ജി പ്രജിത്ത് തന്നെയാണ് തെലുങ്ക് ചിത്രവും ഒരുക്കുന്നത്.

പ്രമുഖ തെലുങ്ക് നടന്‍ അല്ലരി നരേഷ് നായകനാവുന്ന ചിത്രത്തില്‍ ലവ് 24×7 എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ നിഖില വിമല്‍ നായികയായി തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുകയാണ്.
അജു വര്‍ഗീസിന്റെ വേഷത്തില്‍ ആദിയായിരിക്കും എത്തുക.

തെലുങ്ക് പ്രേക്ഷകരുടെ അഭിരുചിക്ക് അനുസരിച്ച് മാറ്റങ്ങള്‍ സിനിമയില്‍ വരുത്തുമെന്ന് സംവിധായകന്‍ പ്രജിത്ത് പറഞ്ഞു.

Top