‘ഒരു തെക്കന്‍ തല്ലു കേസ്’; പുതിയ ചിത്രം പ്രഖ്യാപിച്ച് ബിജു മേനോന്‍

ലയാളത്തിന് പുറമെ ബോളിവുഡിലും സജീവമാകുകയാണ് യുവനടന്‍ റോഷന്‍ മാത്യു. അടി കപ്യാരെ കൂട്ടമണി, ആനന്ദം എന്നീ ചിത്രങ്ങളിലൂടെ മലയാളസിനിമയില്‍ ശ്രദ്ധേയനായി ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് നിര്‍ണായക സാന്നിധ്യമാവുകയായിരുന്നു താരം.

മൂത്തോന്‍, വര്‍ത്തമാനം, ആണും പെണ്ണും, കപ്പേള തുടങ്ങിയ സിനിമകളിലെ പ്രകടനവും ബോളിവുഡില്‍ ചോക്ഡ്, ഡാര്‍ലിങ്സ് എന്നീ സിനിമകളിലെ നിര്‍ണായക സാന്നിധ്യവും റോഷന്‍ മാത്യുവിലുള്ള ആരാധക പ്രതീക്ഷയേറ്റി.

റോഷന്‍ മാത്യു, ബിജു മേനോന്‍, നിമിഷ സജയന്‍, പത്മ പ്രിയ തുടങ്ങിയ പ്രഗത്ഭ താരനിര ഒരു ചിത്രത്തിനായി ഒരുമിക്കുകയാണ്. എന്‍. ശ്രീജിത്ത് ‘ഒരു തെക്കന്‍ തല്ല് കേസ്’ എന്ന പേരിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘സിനിമ ഉടന്‍ തുടങ്ങുമെന്ന പ്രതീക്ഷയോടെ’ എന്ന് കുറിച്ചുകൊണ്ട് റോഷന്‍ മാത്യു പോസ്റ്റര്‍ പങ്കുവച്ചു.

പ്രശസ്ത എഴുത്തുകാരന്‍ ജി.ആര്‍ ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ട് കേസ്’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം. ബിജു മേനോനാണ് അമ്മിണി പിള്ളയുടെ വേഷം അവതരിപ്പിക്കുന്നത്. രാജേഷ് പിന്നാടന്‍ തിരക്കഥ ഒരുക്കുന്നു.ജസ്റ്റിന്‍ വര്‍ഗീസാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്സാണ് നിര്‍മാണം.

 

Top