‘ഒരു താത്വിക അവലോകനം’ ടീസര്‍ പുറത്തിറങ്ങി

ജോജു ജോര്‍ജ്ജ്, നിരഞ്ജ് രാജു, അജു വര്‍ഗ്ഗീസ്, ഷമ്മി തിലകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീ വര്‍ഗ്ഗീസ് യോഹന്നാന്‍ നിര്‍മ്മിച്ചു അഖില്‍ മാരാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒരു താത്വിക അവലോകനം’ എന്ന ചിത്രത്തിന്റെ ടീസ്സര്‍ റിലീസായി.

ഷമ്മി തിലകനും അജു വര്‍ഗീസും തമ്മിലുള്ള സംഭാഷണമാണ് ടീസറിലുള്ളത്. ശാഖയില്‍ പോയി ഒളിഞ്ഞ് നോക്കിയാല്‍ അവന്‍മാര്‍ അങ്ങ് വലിച്ചുകൊണ്ടു പോകും, ഖദര്‍ പുറമെ മാത്രമേയുള്ളൂവെന്നും അകത്ത് മുഴുവന്‍ കാവിയാണ് തുടങ്ങിയ ഡയലോഗുകളാണ് ടീസറിന്റെ ഹൈലൈറ്റ്.

രാഷ്ട്രീയ ഹാസ്യമായാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ടീസറിലൂടെ ലഭിക്കുന്നത്. മേജര്‍ രവി, പ്രേംകുമാര്‍, ബാലാജി ശര്‍മ്മ, വിയാന്‍, ജയകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, മാമുക്കോയ, പ്രശാന്ത് അലക്സ്, മന്‍ രാജ്, ഉണ്ണി രാജ്, സജി വെഞ്ഞാറമൂട്, പുതുമുഖം അഭിരാമി, ശൈലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

വിഷ്ണു നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. കൈതപ്രം, മുരുകന്‍ കാട്ടാക്ക ട എന്നിവരുടെ വരികള്‍ക്ക് ഒ കെ രവിശങ്കര്‍ സംഗീതം പകരുന്നു. ശങ്കര്‍ മഹാദേവന്‍, മധു ബാലകൃഷ്ണന്‍, ജോസ് സാഗര്‍, രാജലക്ഷ്മി എന്നിവരാണ് ഗായകര്‍.

 

Top