ഒരു പഴയ ബോംബ് കഥയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

bomb

ബിബിന്‍ ജോര്‍ജിനെ നായകനാക്കി ഷാഫി സംവിധാനം ചെയ്യുന്ന ചിത്രം ഒരു പഴയ ബോംബ് കഥയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ഹരിനാരായണന്‍ എഴുതിയ ഗാനത്തിന് അനുരാജാണ് സംഗീതം നല്‍കിയിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തുകളില്‍ ഒരാളായ ബിബിന്‍ നായകവേഷത്തില്‍ എത്തുന്ന ആദ്യചിത്രമാണ് ഒരു പഴയ ബോംബ് കഥ. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ബിഞ്ജു ജോസഫ്, സുനില്‍ കര്‍മ എന്നിവര്‍ നിര്‍വഹിച്ചരിക്കുന്നു.

വിഷണു ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ അതിഥി താരമായി എത്തുന്നുണ്ട്. കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ബിജുക്കുട്ടന്‍, ഹരീഷ് കണാരന്‍, വിജയരാഘവന്‍, ദിനേശ് പ്രഭാകര്‍, കലാഭവന്‍ ഹനീഫ്, സോഹന്‍ സീനുലാല്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഷഫീര്‍ റഹ്മാന്‍, സേതുലക്ഷ്മി എന്നിവരാണ് മറ്റു പ്രധാനതാരങ്ങള്‍.

യുജിഎം എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസ്, ആല്‍വിന്‍ ആന്റണി, ജിജോ കാവനാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം, വി.സാജന്‍ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, കല ദിലീപ് നാഥ്, മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റില്‍സ് ഹംസ, പരസ്യകല കോളിന്‍സ് ലിയോഫില്‍.

Top