‘ഒരു പഴയ ബോംബ് കഥ’യില്‍ അതിഥി വേഷത്തില്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ എത്തുന്നു

vishnu-unnykrishnan

ഷാഫി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഒരു പഴയ ബോംബ് കഥയുടെ ചിത്രീകരണം കോതമംഗലത്ത് ആരംഭിച്ചു. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളിലൊരാളായ ബിബിന്‍ ജോര്‍ജ് ആദ്യമായി നായകനാകുന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ അതിഥി വേഷത്തില്‍ എത്തുകയാണ്.

പ്രയാഗാ മാര്‍ട്ടിനാണ് ചിത്രത്തില്‍ നായികയാകുന്നത്. കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിവരാണ് മറ്റ് താരങ്ങള്‍. ഷെര്‍ലക് ടോംസിന് ശേഷം ഷാഫി ഒരുക്കുന്ന ചിത്രം പ്രണയത്തിനും, ഹാസ്യത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് ഒരുക്കുന്നത്. ബിജു ജോസഫ്, സുനില്‍ കര്‍മ്മ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.

Top