ഒരു പഴയ ബോംബ് കഥ; ഓഡിയോ സിഡി പ്രകാശനം ചെയ്ത് ഫഹദും നസ്രിയയും

bomb

ബിബിന്‍ ജോര്‍ജിനെ നായകനാക്കി ഷാഫി സംവിധാനം ചെയ്യുന്ന ചിത്രം ഒരു പഴയ ബോംബ് കഥയുടെ ഓഡിയോ സിഡി പ്രകാശനം ഫഹദ് ഫാസിലും നസ്രിയയും ചേര്‍ന്ന് നിര്‍വഹിച്ചു.

പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തില്‍ നായികയാകുന്നത്. കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിവരാണ് മറ്റ് താരങ്ങള്‍.

ഷെര്‍ലക് ടോംസിന് ശേഷം ഷാഫി ഒരുക്കുന്ന ചിത്രം പ്രണയത്തിനും, ഹാസ്യത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് ഒരുക്കുന്നത്. ബിജു ജോസഫ്, സുനില്‍ കര്‍മ്മ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രം ജൂലൈ 20ന് തിയറ്ററുകളിലെത്തും.

Top