മിഴിയില്‍പാതി ഞാന്‍ തരാം ; ഒരു നക്ഷത്രമുള്ള ആകാശത്തിലെ പുതിയ വീഡിയോ ഗാനം കാണാം

വാഗതരായ അജിത് പുല്ലേരിയും സുനീഷ് ബാബുവും സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു നക്ഷത്രമുള്ള ആകാശം.ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. മിഴിയില്‍ പാതി ഞാന്‍ തരാം എന്ന തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സിത്താര കൃഷ്ണ കുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സ്വന്തം നാട് വിട്ട് അന്യനാടുകളില്‍ താമസിക്കുന്ന മലയാളിയുടെ കേരളത്തെക്കുറിച്ചുള്ള ഗൃഹാതുരത്വം ആണ് ചിത്രം പങ്കുവെയ്ക്കുന്നത്.അവിവാഹിതനും കോളേജ് അധ്യാപകനുമായ പ്രൊഫസര്‍ ജോണ്‍ പോളിന്റെയും എല്‍പി സ്‌കൂള്‍ അധ്യാപിക ഉമയുടെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്.

എല്‍പി സ്‌കൂള്‍ അധ്യാപിക ഉമയായി എത്തുന്നത് അപര്‍ണ്ണ ഗോപിനാഥ് ആണ്.ചിത്രത്തില്‍ മുടിയെക്കൊ നീട്ടി വളര്‍ത്തി വ്യത്യസ്താമയ ഗെറ്റപ്പിലാണ് അപര്‍ണ എത്തുന്നത്.

സുനീഷ് ബാബു ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ ലാല്‍ജോസും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.

ഗണേഷ് കുമാര്‍, പുതുമുഖ നടന്‍ പ്രജ്യോത് പ്രദീപ്, സന്തോഷ് കീഴാറ്റൂര്‍, ജാഫര്‍ ഇടുക്കി, അനില്‍ നെടുമങ്ങാട്, ഉണ്ണിരാജ, സേതുലക്ഷമി, നിഷാ സാരംഗ്, രചന, ബാലതാരം എറിക് സക്കറിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Top